വല്ലം നിറയെ കാഴ്ച, മീൻവല്ലം!
Monday, June 16, 2025 11:48 AM IST
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: കുളിർമയുള്ള അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ്ചായത്തിൽ തുപ്പനാട് പുഴയിൽ വെള്ളം താഴേക്കു പതിക്കുന്ന മനോഹരമായ ഇടമാണ് മീൻവല്ലം. 45 മീറ്ററോളം ഉയരത്തിൽനിന്നു തട്ടുതട്ടുകളായി വെള്ളം താഴേക്കു പതിക്കുന്ന കാഴ്ച മതിവരാത്തതാണ്.
വെള്ളച്ചാട്ടത്തിന്റെ ഇരന്പലും വനത്തിന്റെ വന്യതയും കൂടിച്ചേരുന്ന ഇടം. നാലു വെള്ളച്ചാട്ടങ്ങളുടെ തുടർച്ചയാണ് മീൻവല്ലം. മൂന്നു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു ചെറുകിട ജലവൈദ്യുത പദ്ധതി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ചൈനീസ് മാതൃകയിൽ ചെറുകിട ജലവൈദ്യുത പദ്ധതി നിർമിക്കാൻ ആദ്യം തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു മീൻവല്ലം. സൈലന്റ് വാലി ദേശീയോദ്യാനത്തോടു ചേർന്നുള്ള വനമേഖലയുടെ ഭാഗമാണ് ഈ പ്രദേശവും.
ഫോട്ടോഗ്രഫിക്കും പ്രകൃതി നടത്തത്തിനും വനകാഴ്ചകൾആസ്വദിക്കുന്നതിനും അവസരം. ട്രെക്കിംഗ് സാധ്യതകളുമുണ്ട്.
വഴി: മണ്ണാര്‍ക്കാട്ടുനിന്ന് 26 കിലോമീറ്ററും പാലക്കാടുനിന്ന് 34 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം. കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കല്ലടിക്കോട് തുപ്പനാട് ജംഗ്ഷനിൽനിന്ന് എട്ടു കിലോമീറ്റർ.