കേരളത്തിനു സ്വർണം
Friday, October 18, 2024 12:22 AM IST
ഗുണ്ടൂർ: 35-ാമത് സൗത്ത് സോണ്‍ ജൂണിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ ആദ്യദിനം കേരളത്തിന് ഒരു സ്വർണവും മൂന്നു വെള്ളിയും.
അണ്ടർ 20 പെണ്‍കുട്ടികളുടെ 100 മീറ്ററിൽ എൻ. ശ്രീന കേരളത്തിനുവേണ്ടി സ്വർണം കരസ്ഥമാക്കി. 80 മീറ്റർ ഹർഡിൽസിൽ എസ്. അഭിനന്ദന, അണ്ടർ 20 ലോംഗ്ജംപിൽ ശിവപ്രിയ, അണ്ടർ 18 ലോംഗ്ജംപിൽ അന്ന റോസ് പോൾ എന്നിവർ വെള്ളി നേടി.