വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് : ആദ്യ സെ​​മിയിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും
വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് : ആദ്യ സെ​​മിയിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും
Wednesday, October 16, 2024 11:51 PM IST
ദു​​ബാ​​യ്: ഐ​​സി​​സി 2024 വ​​നി​​താ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് കി​​രീ​​ട​​ത്തി​​നു​​ള്ള ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ത്തി​​നെ​​ത്തു​​ന്ന ആ​​ദ്യ ടീ​​മി​​നെ ഇ​​ന്ന​​റി​​യാം. ഇ​​ന്നു ന​​ട​​ക്കു​​ന്ന ആ​​ദ്യ സെ​​മി​​യി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ഓ​​സ്ട്രേ​​ലി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ നേ​​രി​​ടും. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 7.30നാ​​ണ് മ​​ത്സ​​രം.

2023 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ന്‍റെ ത​​നി​​യാ​​വ​​ർ​​ത്ത​​ന​​മാ​​ണ് ഇ​​ന്ന​​ത്തേ​​ത്. ക​​ഴി​​ഞ്ഞ ഫൈ​​ന​​ലി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഓ​​സ്ട്രേ​​ലി​​യ​​ൻ വ​​നി​​ത​​ക​​ൾ ചാ​​ന്പ്യ​​ൻ​​പ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. 2023 ഫൈ​​ന​​ലി​​ലെ തോ​​ൽ​​വി​​ക്കു പ്ര​​തി​​കാ​​രം ചെ​​യ്യാ​​നാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ശ്ര​​മം. ഏ​​ഴാം ലോ​​ക​​ക​​പ്പ് നേ​​ട്ട​​മാ​​ണ് ഓ​​സീ​​സി​​ന്‍റെ ല​​ക്ഷ്യം.

ഗ്രൂ​​പ്പ് എ ​​ചാ​​ന്പ്യ​ന്മാ​​രാ​​യാ​​ണ് ഓ​​സ്ട്രേ​​ലി​​യ സെ​​മി​​യി​​ൽ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഗ്രൂ​​പ്പ് ബി ​​ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക.


ഗ്രൂ​പ്പ് എ ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ന്യൂ​സി​ല​ൻ​ഡും ഗ്രൂ​പ്പ് ബി ​ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ വെ​സ്റ്റ് ഇ​ൻ​ഡീ​സും ത​മ്മി​ലാ​ണ് ര​ണ്ടാം സെ​മി ഫൈ​ന​ൽ പോ​രാ​ട്ടം. ഗ്രൂ​പ്പ് ബി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ ആ​റു വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി​യാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് സെ​മി​യി​ലേ​ക്കു മു​ന്നേ​റി​യ​ത്. ഇം​ഗ്ല​ണ്ട് അ​തോ​ടെ സെ​മി ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്താ​യി.

ഗ്രൂ​പ്പ് ബി​യി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇം​ഗ്ല​ണ്ട് ടീ​മു​ക​ൾ​ക്ക് ആ​റു പോ​യി​ന്‍റ് വീ​ത​മാ​ണ്. നെ​റ്റ് റ​ൺ റേ​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ആ​ദ്യ​ര​ണ്ടു സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത് സെ​മി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.