പുളിങ്കുന്നിനു ജയം
Friday, October 18, 2024 12:22 AM IST
ചങ്ങനാശേരി: 27-ാമത് ക്രിസ്തുജ്യോതി സെന്റ് ചാവറ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ പുളിങ്കുന്ന് സെന്റ് ജോസഫ്സ് എച്ച്എസ്എസിനു ജയം.
ആലപ്പുഴ ലിയോ തേർട്ടീൻത് സ്കൂളിനെയാണ് സെന്റ് ജോസഫ്സ് തോൽപ്പിച്ചത്. സ്കോർ: 73-60. കോട്ടയം ഗിരിദീപം ബഥനി 69-60നു പത്തനാപുരം ബിടിഎസ്ടി സ്റ്റീഫൻസ് സ്കൂളിനെ കീഴടക്കി.