രാജേഷ് അർബിറ്റർ കമ്മീഷൻ ചെയർമാൻ
Friday, October 18, 2024 12:22 AM IST
കോട്ടയം: ചെസ് അസോസിയേഷൻ കേരള പ്രസിഡന്റും, ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ ഉപദേശക സമിതിയംഗവുമായ രാജേഷ് നാട്ടകം ഇന്ത്യൻ അർബിറ്റേഴ്സ് കമ്മീഷൻ ചെയർമാനായി നിയമിതനായി. ഒരു മലയാളി ആദ്യമായാണ് ഈ പദവിയിൽ എത്തുന്നത്.
ക്ലാസിക്ക്, ബ്ലിറ്റ്സ്, റാപ്പിഡ് എന്നീ വിഭാഗങ്ങളിൽ അന്താരാഷ്ട്ര റേറ്റിംഗും, ലോക ചെസ് ഫെഡറേഷന്റെ നാഷണൽ ഇൻസ്ട്രക്ടർ, ചെസ്-ഇൻ-സ്കൂൾ ഇൻസ്പെക്ടർ എന്നീ ടൈറ്റിലുകളും രാജേഷ് സ്വന്തമാക്കിയിട്ടുണ്ട്.
2015 വേൾഡ് യൂത്ത് ചാന്പ്യൻഷിപ്, 2022 ചെസ് ഒളിന്പ്യാഡ്, 2024 ലോക ജൂണിയർ ചാന്പ്യൻഷിപ് എന്നിവയിൽ ആർബിറ്ററായിരുന്നു. കോട്ടയം ചെസ് അക്കാദമി സ്ഥാപകനായ രാജേഷ്, 2021 മുതൽ ചെസ് അസോസിയേഷൻ കേരള പ്രസിഡന്റാണ്.