ആഘയ്ക്കും സെഞ്ചുറി
Wednesday, October 9, 2024 12:41 AM IST
മുൾട്ടാൻ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ പാക്കിസ്ഥാന്റെ സൽമാൻ ആഘയ്ക്കും സെഞ്ചുറി. 119 പന്തിൽ 104 റണ്‍സുമായി ആഘ പുറത്താകാതെ നിന്നു. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സിൽ ഇതോടെ മൂന്നു സെഞ്ചുറി പിറന്നു.
ആദ്യദിനം ഓപ്പണർ അബ്ദുള്ള ഷഫീഖ് (102), ക്യാപ്റ്റൻ ഷാൻ മസൂദ് (151) എന്നിവർ സെഞ്ചുറി നേടിയിരുന്നു. നാലു വിക്കറ്റ് നഷ്ടത്തിൽ 328 റണ്‍സ് എന്നനിലയിൽ രണ്ടാംദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച പാക്കിസ്ഥാൻ 556ൽ എത്തിയശേഷമാണ് പുറത്തായത്.
ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റണ്‍സ് എന്ന നിലയിൽ രണ്ടാംദിനം ക്രീസ് വിട്ടു. സാക് ക്രൗളിയും (64) ജോ റൂട്ടുമാണ് (32) ക്രീസിൽ. ക്യാപ്റ്റൻ ഒല്ലി പോപ്പിന്റെ (0) വിക്കറ്റാണ് ഇംഗ്ലണ്ടിനു നഷ്ടപ്പെട്ടത്.