ലിവർപൂളിനു ജയം
Monday, April 14, 2025 1:52 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കിരീടത്തിലേക്ക് ഒരുപടികൂടി അടുത്ത് ലിവർപൂൾ. ഹോം മത്സരത്തിൽ ലിവർപൂൾ 2-1നു വെസ്റ്റ് ഹാം യുണൈറ്റഡിനെ കീഴടക്കി. 32 റൗണ്ട് പൂർത്തിയായപ്പോൾ 76 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്തു തുടരുന്നു. രണ്ടാമതുള്ള ആഴ്സണലിന് 63 പോയിന്റാണ്.