മെര്‍ട്ടന്‍സിനു റിക്കാര്‍ഡ്
Monday, April 14, 2025 1:52 AM IST
സ്റ്റോക്ഹോം: പുരുഷന്മാരുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ലോക റിക്കാര്‍ഡ് കുറിച്ച് ജര്‍മനിയുടെ ഒളിമ്പിക് ചാമ്പ്യന്‍ ലൂക്കാസ് മെര്‍ട്ടന്‍സ്. സ്റ്റോക്ഹോം ഓപ്പണിലാണ് 3:39.96 സെക്കന്‍ഡില്‍ മെര്‍ട്ടന്‍സ് റിക്കാര്‍ഡ് സ്വര്‍ണം നേടിയത്. ജര്‍മനിയുടെ പോള്‍ ബീഡര്മാന് 2009 റോം ലോക ചാമ്പ്യന്‍ഷിപ്പില്‍ കുറിച്ച റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി.