ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍
Monday, April 14, 2025 1:52 AM IST
ലണ്ടന്‍/ഡോര്‍ട്ട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണിലെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ രണ്ടാംപാദം ഇന്ത്യന്‍ സമയം നാളെ അര്‍ധരാത്രി 12.30ന്. ആസ്റ്റണ്‍ വില്ല x പിഎസ്ജി, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് x ബാഴ്സലോണ മത്സരങ്ങളാണ് നാളെ അര്‍ധരാത്രി നടക്കുക.
ആദ്യപാദത്തില്‍ സ്വന്തം തട്ടകങ്ങളില്വച്ച് ബാഴ്സലോണ 4-0നും പിഎസ്ജി 3-1നും ജയം സ്വന്തമാക്കിയിരുന്നു. രണ്ടാംപാദ പോരാട്ടങ്ങളില്‍ അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ബാഴ്സയും പിഎസ്ജിയും സെമിയിലേക്കു മുന്നേറും.