ദു​ബാ​യ്: 2025 ഐ​സി​സി ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം ഫെ​ബ്രു​വ​രി 23നു ​ന​ട​ക്കു​മെ​ന്നു സൂ​ച​ന.

പാ​ക്കി​സ്ഥാ​ന്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2025 ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യി​ല്‍ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ള്‍ യു​എ​ഇ​യി​ല്‍​വ​ച്ചു ന​ട​ത്താ​ന്‍ തീ​രു​മാ​ന​മാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ടീ​മി​നെ അ​യ​യ്ക്കി​ല്ലെ​ന്ന ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു ഈ ​മാ​റ്റം. ആ​തി​ഥേ​യ​ര്‍ എ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ള്‍ എ​വി​ടെ ന​ട​ത്ത​ണ​മെ​ന്ന തീ​രു​മാ​നം പാ​ക് ക്രി​ക്ക​റ്റ് ബോ​ര്‍​ഡാ​ണ് എ​ടു​ത്ത​ത്.


ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ന്‍, ന്യൂ​സി​ല​ന്‍​ഡ്, ബം​ഗ്ലാ​ദേ​ശ് ടീ​മു​ക​ളാ​ണ് ഉ​ള്ള​ത്. ഫെ​ബ്രു​വ​രി 10ന് ​ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ആ​യി​രി​ക്കും ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം എ​ന്നാ​ണ് വി​വ​രം. മാ​ര്‍​ച്ച് ര​ണ്ടി​നാ​യി​രി​ക്കും ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍​ഡും ത​മ്മി​ലു​ള്ള പോ​രാ​ട്ടം. മാ​ര്‍​ച്ച് ഒ​മ്പ​തി​ന് ലാ​ഹോ​റി​ലാ​യി​രി​ക്കും ഫൈ​ന​ല്‍. സെ​മി, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ യോ​ഗ്യ​ത നേ​ടി​യാ​ല്‍ വേ​ദി ദു​ബാ​യ് ആ​യി​രി​ക്കും.