കാംബ്ലിയുടെ നില ഗുരുതരം
Tuesday, December 24, 2024 12:32 AM IST
മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ഗുരുതരാവസ്ഥയില്‍. താനെയിലെ ആശുപത്രിയില്‍ ചികിത്സയില്കഴിയുന്ന കാംബ്ലിയുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടെങ്കിലും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അമ്പത്തിരണ്ടുകാരനായ കാംബ്ലി ഇന്ത്യക്കു വേണ്ടി 17 ടെസ്റ്റും 104 ഏകദിനവും കളിച്ചിട്ടുണ്ട്. രണ്ട് ഇരട്ട സെഞ്ചുറി ഉള്‍പ്പെടെ നാല് സെഞ്ചുറി ടെസ്റ്റില്‍ നേടി. ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് ഇരട്ടസെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരനാണ്.