എംജിക്കു സെമി ലീഗില്‍ ജയത്തുടക്കം
Tuesday, December 24, 2024 12:32 AM IST
ചങ്ങനാശേരി: സൗത്ത് സോണ്‍ വനിതാ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ ലീഗ് റൗണ്ടിലെ ആദ്യമത്സരത്തില്‍ എംജി കോട്ടയം 41-25നു ബംഗ്ലളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയെ തോല്‍പ്പിച്ചു. സെമി ലീഗില്‍ പ്രവേശിച്ചതോടെ എംജിയും ഒപ്പം കാലിക്കട്ടും അഖിലേന്ത്യ ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടി.
ക്വാര്‍ട്ടറില്‍ എംജി കോട്ടയം 76-30നു ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിനെ കീഴടക്കി. കാലിക്കട്ട് സര്‍വകലാശാല 58-47നു ബംഗളൂരു ജെയിന് യൂണിവേഴ്സിറ്റിയെ മറികടന്നു.
മറ്റു മത്സരങ്ങളില്‍ എസ്ആര്‍എം യൂണിവേഴ്സിറ്റി 74-36നു ചെന്നൈ വിശ്വേശ്വര യൂണിവേഴ്സിറ്റിയെയും ബംഗളൂരു ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റി 79-73നു മദ്രാസ് സര്‍വകലാശാലയെയും മറികടന്ന് അവസാന നാലില്‍ ഇടംനേടി.