കേരളത്തിനു തോൽവി
Tuesday, December 24, 2024 12:32 AM IST
ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ കേരളത്തിനു തോൽവിയോടെ തുടക്കം. 62 റൺസിന് ബറോഡ കേരളത്തെ തോൽപ്പിച്ചു. ബറോഡ 50 ഓവറിൽ 403/4. കേരളത്തിന്റെ മറുപടി 45.5 ഓവറിൽ 341 റൺസിന് അവസാനിച്ചു.