ബാസ്കറ്റ്ബോൾ: എസ്ആർഎം ജേതാക്കൾ
Wednesday, December 25, 2024 4:39 AM IST
കോട്ടയം: ചങ്ങനാശേരി അസംപ്ഷൻ കോളജിൽ നടന്ന വനിതകളുടെ സൗത്ത് സോണ്‍ ഇന്റർ യൂണിവേഴ്സിറ്റി ബാസ്ക്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ എസ്ആർഎം യൂണിവേഴ്സിറ്റി ചെന്നൈ തുടർച്ചയായ നാലാം ജയത്തോടെ ജേതാക്കൾ. രണ്ടു ജയം നേടിയ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോട്ടയം റണ്ണേഴ്സ്അപ്പായി.