മാഡ്രിഡില്‍ റയല്‍
Tuesday, December 24, 2024 12:32 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ കരുത്തരായ റയല്‍ മാഡ്രിഡിനു ജയം. ഹോം മത്സരത്തില്‍ റയല്‍ മാഡ്രിഡ് 4-2നു സെവിയ്യ എഫ്സിയെ തകര്‍ത്തു. ജയത്തോടെ പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും എത്തി.
18 മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ അത് ലറ്റിക്കോ മാഡ്രിഡാണ് (41) ലീഗിന്റെ തലപ്പത്ത്. റയല്‍ മാഡ്രിഡ് 40 പോയിന്റുമായി രണ്ടാമതുണ്ട്. ബാഴ്സലോണയാണ് (38) മൂന്നാം സ്ഥാനത്ത്.