വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
Friday, May 17, 2024 2:07 AM IST
ബാങ്കോക്ക്: ഫുട്ബോളിലെ വംശീയ അധിക്ഷേപം അച്ചടക്ക ലംഘനമായി കണക്കാക്കാൻ 211 ദേശീയ ഫെഡറേഷനുകളോടും ആവശ്യപ്പെടുമെന്ന് ഫിഫ അറിയിച്ചു.
കളിക്കാർക്കെതിരേ വംശീയാധിക്ഷേപ സംഭവങ്ങൾ നടന്നാൽ അത് റഫറിയെ അറിയിക്കാൻ ഒരു ആഗോള സ്റ്റാൻഡേർഡ് ആംഗ്യവും ഫിഫ നിദേശിച്ചു.
കൈകൾ കൈത്തണ്ടയിൽ ക്രോസ് ചെയ്യുകയും വായുവിൽ ഉയർത്തുകയും ചെയ്യുന്നതാണ് ആംഗ്യം. ഇന്ന് ബാങ്കോക്കിൽ നടക്കുന്ന വാർഷിക യോഗത്തിൽ ഫിഫ അംഗ ഫെഡറേഷനുകൾക്ക് വംശീയതയെ നേരിടാനുള്ള പ്രതിജ്ഞ നൽകും.