ബെ​​ർ​​ഗാ​​മോ (ഇ​​റ്റ​​ലി): യൂ​​റോ​​പ്പ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ സെ​​മി കാ​​ണാ​​തെ ലി​​വ​​ർ​​പൂ​​ൾ പു​​റ​​ത്ത്. അ​​റ്റലാന്‍റയ്ക്കെ​​തി​​രേ ര​​ണ്ടാം​​പാ​​ദ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ 1-0ന് ​​ലി​​വ​​ർ​​പൂ​​ൾ ജ​​യി​​ച്ചെ​​ങ്കി​​ലും ആ​​ദ്യ​​പാ​​ദ​​ത്തി​​ലെ ക​​ണ​​ക്ക് തീ​​ർ​​ക്കാ​​നാ​​യി​​ല്ല.

ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ അറ്റലാന്‍റ 3-0ന്‍റെ ജ​​യ​​മാ​​ണ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 3-1ന്‍റെ ജ​​യ​​ത്തി​​ൽ അ​​റ്റലാന്‍റ സെ​​മി​​യി​​ലെ​​ത്തി​​. ഏ​​ഴാം മി​​നി​​റ്റി​​ൽ പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ മു​​ഹ​​മ്മ​​ദ് സ​​ല ലി​​വ​​ർ​​പൂ​​ളി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. ഫ്ര​​ഞ്ച് ക്ല​​ബ് മാ​​ഴ്സെ​​യാ​​ണ് സെ​​മി​​യി​​ൽ അ​​റ്റലാന്‍റയു​​ടെ എ​​തി​​രാ​​ളി​​ക​​ൾ.