ഇ​​ന്നേ​​ക്ക് നൂ​​റു ദി​​ന​​ങ്ങ​​ൾ​​ക്ക​​പ്പു​​റം 2024 പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സ് മി​​ഴി​​തു​​റ​​ക്കും. ജൂ​​ലൈ 26ന് ​​പാ​​രീ​​സ് ഹൃ​​ദ​​യ​​ത്തി​​ലൂ​​ടെ ഒ​​ഴു​​കു​​ന്ന സീ​​ൻ ന​​ദീ​​തീ​​ര​​ത്ത് ഒ​​ളി​​ന്പി​​ക്സി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​നം ന​​ട​​ക്കും. ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് മു​​ഖ്യ​​വേ​​ദി​​ക്കു പു​​റ​​ത്ത് ഒ​​രു ഒ​​ളി​​ന്പി​​ക്സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ന​​ട​​ക്കു​​ന്ന​​ത്. 1924നു​​ശേ​​ഷം പാ​​രീ​​സ് വേ​​ദി​​യാ​​കു​​ന്ന ഒ​​ളി​​ന്പി​​ക്സാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തേ​​ത്. 1924 ഒ​​ളി​​ന്പി​​ക്സി​​ന്‍റെ 100-ാം വാ​​ർ​​ഷി​​ക​​മാ​​യാ​​ണ് ഫ്രാ​​ൻ​​സ് ഇ​​താ​​ച​​രി​​ക്കു​​ന്ന​​ത്.

പു​​രാ​​ത​​ന ഒ​​ളി​​ന്പി​​യ​​യി​​ൽ 2024 പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ന്‍റെ ദീ​​പം ഇ​​ന്ന​​ലെ തെ​​ളി​​ഞ്ഞു. ഗ്രീ​​ക്ക് ന​​ടി മേ​​രി മി​​ന​​യാ​​ണ് ദീ​​പം തെ​​ളി​​ച്ച​​ത്. മേ​​രി മി​​ന​​യി​​ൽ​​നി​​ന്ന് 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സ് റോ​​വിം​​ഗ് ചാ​​ന്പ്യ​​നാ​​യ ഗ്രീ​​ക്ക് താ​​രം സ്റ്റെ​​ഫാ​​നോ​​സ് ഡോ​​സ്കോ​​സ് ദീ​​പം ഏ​​റ്റു​​വാ​​ങ്ങി.


സ്റ്റെ​​ഫാ​​നോ​​സാ​​ണ് ദീ​​പ​​ശി​​ഖ​​യു​​മാ​​യി ആ​​ദ്യ​​പ്ര​​യാ​​ണം ന​​ട​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് ഫ്ര​​ഞ്ച് വ​​നി​​താ നീ​​ന്ത​​ൽ ​​താ​​ര​​മാ​​യി​​രു​​ന്ന ലോ​​ർ മാ​​നൗ​​ഡൗ ഒ​​ളി​​ന്പി​​ക് ദീ​​പം ഏ​​റ്റു​​വാ​​ങ്ങി. 2004 ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണജേ​​താ​​വാ​​ണ് ലോ​​ർ.