ഇ​ൻ​ഡോ​ർ: രോ​ഹി​ത് ശ​ർ​മ ഗോ​ൾ​ഡ​ൻ ഡെ​ക്ക്, വി​രാ​ട് കോ​ഹ്‌ലി 16 ​പ​ന്തി​ൽ 29... ഈ ​സൂ​പ്പ​ർ താ​ര​ങ്ങ​ളെ വീ​ഴ്ത്തി​യെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ ജ​യ​ത്തി​നു​മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്താ​ൻ അ​ഫ്ഗാ​നി​സ്ഥാ​നു സാ​ധി​ച്ചി​ല്ല. ര​ണ്ടാം ട്വ​ന്‍റി-20​യി​ലും ആ​ധി​കാ​രി​ക ജ​യ​ത്തി​ലൂ​ടെ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര ഇ​ന്ത്യ 2-0ന് ​ഉ​റ​പ്പാ​ക്കി. ആ​റ് വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ​ൻ ജ​യം.

ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഇ​ല്ലാ​തി​രു​ന്ന യ​ശ​സ്വി ജ​യ്സ്വാ​ളും ആ​ദ്യ പോ​രാ​ട്ട​ത്തി​ലെ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യി​രു​ന്ന ശി​വം ദു​ബെ​യും ചേ​ർ​ന്ന് ഇ​ന്ത്യ​യെ ജ​യ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു. 34 പ​ന്തി​ൽ ആ​റ് സി​ക്സും അ​ഞ്ച് ഫോ​റും അ​ട​ക്കം യ​ശ​സ്വി ജ​യ്സ്വാ​ൾ 68 റ​ണ്‍​സ് നേ​ടി.

ജ​യ്സ്വാ​ൾ-​ദു​ബെ മൂ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 42 പ​ന്തി​ൽ 92 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. ജ​യ്സ്വാ​ൾ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യെ​ത്തി​യ ജി​തേ​ഷ് ശ​ർ​മ​യും പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി. തു​ട​ർ​ന്ന് റി​ങ്കു സിം​ഗി​നെ (9*) കൂ​ട്ടു​പി​ടി​ച്ച് ദു​ബെ ഇ​ന്ത്യ​യെ ജ​യ​ത്തി​ലെ​ത്തി​ച്ചു. 32 പ​ന്തി​ൽ നാ​ല് സി​ക്സും അ​ഞ്ച് ഫോ​റും അ​ട​ക്കം 63 റ​ണ്‍​സു​മാ​യി ദു​ബെ പു​റ​ത്താ​കാ​തെ നി​ന്നു. നേ​ര​ത്തേ മൂ​ന്ന് ഓ​വ​റി​ൽ 36 റ​ണ്‍​സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റും ദു​ബെ സ്വ​ന്ത​മാ​ക്കി.

ഗു​ൽ​ബാ​ദി​ൻ ഫി​ഫ്റ്റി

35 പ​ന്തി​ൽ നാ​ല് സി​ക്സും അ​ഞ്ച് ഫോ​റും അ​ട​ക്കം 57 റ​ണ്‍​സ് നേ​ടി​യ ഗു​ൽ​ബാ​ദി​ൻ നൈ​ബി​ന്‍റെ ഇ​ന്നിം​ഗ്സാ​ണ് അ​ഫ്ഗാ​നി​സ്ഥാ​നെ 172ൽ ​എ​ത്തി​ച്ച​ത്. രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20​യി​ൽ ഗു​ൽ​ബാ​ദി​നിന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​റാ​ണി​ത്. ഇ​ന്ത്യ​ക്കെ​തി​രേ ട്വ​ന്‍റി-20​യി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടു​ന്ന മൂ​ന്നാ​മ​ത് മാ​ത്രം അ​ഫ്ഗാ​ൻ ബാ​റ്റ​റാ​ണ് ഗു​ൽ​ബാ​ദി​ൻ. ഇ​ബ്രാ​ഹിം സ​ദ്ര​ൻ, നൂ​ർ അ​ലി സ​ദ്രാ​ൻ എ​ന്നി​വ​ർ​മാ​ത്ര​മാ​ണ് മു​ന്പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​വ​ർ.


അ​ക്സ​ർ @ 200

ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ക​രി​യ​രി​ൽ 200 വി​ക്ക​റ്റ് എ​ന്ന നേ​ട്ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​ക്സ​ർ പ​ട്ടേ​ൽ. നാ​ല് ഓ​വ​റി​ൽ 17 റ​ൺ​സി​ന് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​തോ​ടെ​യാ​ണ് ഈ ​നേ​ട്ട​ത്തി​ൽ എ​ത്തി​യ​ത്. അ​ക്സ​ർ പ​ട്ടേ​ലാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്.

രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20​യി​ൽ 49 വി​ക്ക​റ്റാ​ണ് അ​ക്സ​ർ പ​ട്ടേ​ലി​നു​ള്ള​ത്. ഈ ​ഫോ​ർ​മാ​റ്റി​ൽ 2000+ റ​ണ്‍​സും 200+ വി​ക്ക​റ്റു​മു​ള്ള ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​ണ് രവീന്ദ്ര ജ​ഡേ​ജ​യും അ​ക്സ​റും.
ഇ​ന്ത്യ​ക്കാ​യി അ​ർ​ഷ​ദീ​പ് സിം​ഗ് മൂ​ന്നും ര​വി ബി​ഷ്ണോ​യ് ര​ണ്ടും വി​ക്ക​റ്റ് വീ​തം ഇ​ന്ന​ലെ സ്വ​ന്ത​മാ​ക്കി.

രോ​ഹി​ത് ശർമ @ 150 & ഗോൾഡൻ ഡെക്ക്...!

രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20 പു​രു​ഷ ക്രി​ക്ക​റ്റി​ൽ 150 മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കു​ന്ന ആ​ദ്യ താ​രം എ​ന്ന റി​ക്കാ​ർ​ഡ് കു​റി​ച്ച് ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ. അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് ഈ ​റി​ക്കാ​ർ​ഡ് കു​റി​ക്ക​പ്പെ​ട്ട​ത്. അ​യ​ർ​ല​ൻ​ഡി​ന്‍റെ പോ​ൾ സ്റ്റ​ർ​ലിം​ഗാ​ണ് (134) ഇ​ക്കാ​ര്യ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്. വ​നി​താ ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​യു​ടെ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (161), സൂ​സി ബേ​റ്റ്സ് (152), ഡാ​നി വ്യാ​ട്ട് (151), അ​ലി​സ ഹീ​ലി (150) എ​ന്നി​വ​ർ ഈ ​നേ​ട്ടം മു​ന്പ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, റി​ക്കാ​ർ​ഡ് മ​ത്സ​ര​ത്തി​ൽ ഗോ​ൾ​ഡ​ൻ ഡെ​ക്കാ​യി രോ​ഹി​ത് പു​റ​ത്താ​യി. ഫ​സ​ൽ​ഹ​ഖ് ഫ​റൂ​ഖി​യു​ടെ പ​ന്തി​ൽ ബൗ​ൾ​ഡാ​യാ​ണ് രോ​ഹി​ത് മ​ട​ങ്ങി​യ​ത്. ഇ​തോ​ടെ പ​ര​ന്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ത്തി​ലും രോ​ഹി​ത്തി​ന്‍റെ സ്കോ​ർ 0, 0 എ​ന്നാ​യി. 2024 ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ ക​ളി​ക്കു​ക എ​ന്ന സ്വ​പ്ന​ത്തി​ൽ​നി​ന്ന് രോ​ഹി​ത്തി​നെ അ​ക​റ്റു​ന്ന​താ​യി​രി​ക്കു​മോ ​തു​ട​ർ​ച്ച​യാ​യ ഈ ര​ണ്ട് ഡെ​ക്ക് എ​ന്ന​താ​ണ് നി​ല​വി​ലെ ചോ​ദ്യം.