വെസ്റ്റ് ഹാമിനു സമനില
Thursday, January 4, 2024 12:12 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബ്രൈറ്റണ്. ഹോം മത്സരത്തിൽ വെസ്റ്റ് ഹാം 0-0നാണ് സമനില വഴങ്ങിയത്.
20 മത്സരങ്ങൾ പൂർത്തിയാക്കിയ വെസ്റ്റ് ഹാമിന് 34ഉം ബ്രൈറ്റണിന് 31ഉം പോയിന്റ് വീതമാണ്. യഥാക്രമം ആറ്, ഏഴ് സ്ഥാനങ്ങളിലാണ് ഇരുടീമും.
45 പോയിന്റുള്ള ലിവർപൂളാണ് ലീഗിന്റെ തലപ്പത്ത്. ആസ്റ്റണ്‍ വില്ല (42), മാഞ്ചസ്റ്റർ സിറ്റി (40), ആഴ്സണൽ (40), ടോട്ടൻഹാം (39) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.