കൊച്ചി സസ്റ്റയിനബിലിറ്റി സമ്മിറ്റ് രണ്ടിന്
Saturday, March 29, 2025 12:09 AM IST
കൊച്ചി: സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഓൺട്രപ്രണര്‍ഷിപ് (സൈം), കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൊച്ചി സസ്റ്റയിനബിലിറ്റി സമ്മിറ്റ് ഏപ്രില്‍ രണ്ടിനു സൈം കൊച്ചി കാമ്പസില്‍.
ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ സുസ്ഥിരമായ ഭാവി നഗരങ്ങള്‍ സൃഷ്ടിക്കുക എന്ന വിഷയമാണ് ഉച്ചകോടി ചര്‍ച്ച ചെയ്യുന്നത്.
പ്രകൃതി സൗഹൃദ ഗതാഗതം, പൈതൃക നഗര സൃഷ്ടി, പരിസ്ഥിതി ആഘാത ലഘൂകരണം, സുരക്ഷിതവും ഹരിതാഭവുമായ സ്ഥലങ്ങള്‍ നിര്‍മിക്കല്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കും.
കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ, കില ഡയറക്ടര്‍ ജനറല്‍ ടോബി തോമസ്, ഡോ. മെയ് മാത്യു, കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന് പ്രതിനിധികളായ നിഖില്‍ ചോപ്ര, മാറിയോ ഡിസൂസ, സൈം കൊച്ചി ചെയര്മാന് പ്രഫ. രവീന്ദ്രനാഥന്‍ എന്നിവര്‍ പ്രസംഗിക്കും. പ്രവേശനം സൗജന്യമാണ്. ഫോണ്‍- 9745482028.