എടിഎമ്മിൽനിന്നു പണം പിൻവലിക്കൽ: ചാർജ് ഉയർത്തി
Saturday, March 29, 2025 12:09 AM IST
മുംബൈ: എടിഎം വഴി പണം പിൻവലിക്കുന്നതിനുള്ള ചാർജുകൾ പ്രതിമാസ സൗജന്യ ഉപയോഗത്തിനു ശേഷം ഓരോ ഇടപാടിനും രണ്ടു മുതൽ 23 രൂപ വരെ വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി.
മേയ് ഒന്നു മുതലാണ് വർധന പ്രാബല്യത്തിൽ വരുന്നത്. മാസം അഞ്ച് തവണയിൽ കൂടുതൽ എടിഎമ്മിൽനിന്നു പണം പിൻവലിച്ചാൽ 23 രൂപ നൽകണം. നേരത്തെ ഇത് 21 രൂപയായിരുന്നു.
ഉപഭോക്താക്കൾക്ക് സ്വന്തം ബാങ്കിന്റെ എ ടി എമ്മുകളിൽ നിന്ന് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ (സാന്പത്തികവും സാന്പത്തികേതരവും) തുടർന്നും ലഭിക്കുമെന്ന് ആർ ബി ഐ അറിയിച്ചു.
മറ്റ് ബാങ്കുകളുടെ എ ടി എമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്നും മെട്രോ ഇതര പ്രദേശങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകൾ നടത്താം.