നിസാൻ പുതിയ രണ്ട് മോഡലുകൾ അവതരിപ്പിച്ചു
Friday, March 28, 2025 3:16 AM IST
കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ രണ്ട് പുതിയ മോഡലുകൾ അവതരിപ്പിച്ചു. അഞ്ചു സീറ്റുള്ള സി-എസ്യുവിയും (കോംപാക്ട് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ) ഏഴു സീറ്റുള്ള ബി-എംപിവിയുമാണ് ( മൾട്ടി പർപ്പസ് വെഹിക്കിൾ) പുതുതായി നിസാൻ പുറത്തിറക്കിയത്.
പുതിയ നിസാൻ പെട്രോളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ അഞ്ചു സീറ്റർ സി-എസ്യുവിയുടെ പുറം രൂപകല്പന.
മസ്കുലാർ എസ്യുവി സവിശേഷതകളുള്ള സി-ആകൃതിയിലുള്ള ഗ്രിൽ ഡിസൈൻ അവതരിപ്പിക്കുന്നതാണ് പുതിയ നിസാൻ ഏഴു സീറ്റർ ബി-എംപിവി. അടുത്ത വർഷത്തോടെ നാല് മോഡലുകൾകൂടി പുറത്തിറക്കുമെന്ന് നിസാൻ മോട്ടോർ ഇന്ത്യ അധികൃതർ അറിയിച്ചു.