കോട്ടണ്‍ ഫാബ് ഫാഷന്‍ ഡെസ്റ്റിനേഷന്‍ തുറന്നു
Friday, March 28, 2025 3:16 AM IST
കൊച്ചി: മുൻനിര ടെക്സ്റ്റൈല്‍ റീട്ടെയില്‍ സ്റ്റോറായ കോട്ടണ്‍ ഫാബിന്റെ പുതിയ ഷോറും മഹാരാജാസ് കോളജ് ഗ്രൗണ്ടിനു സമീപം പി.ടി. ഉഷ റോഡില്‍ തുറന്നു.
ലോകോത്തര ബ്രാന്‍ഡുകളും ഫാഷന്‍ ആക്സസറീസും ലഭ്യമാകുന്ന ഷോറൂം പ്രമുഖ ഫിലിം ഫാഷന്‍ ഡിസൈനര്‍ സമീറ സനീഷ് ഉദ്ഘാടനം ചെയ്തു.
ഫിലിം ഫാഷന്‍ ഡിസൈനര്‍ അരുണ്‍ മനോഹര്‍, കോട്ടണ്‍ ഫാബ് എംഡി കെ.കെ. നൗഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് സെയ്ദ്, ഫ്ലോര്‍ മാനേജര്‍ ടി.എസ്. ഫ്രാന്‍സിസ്, കോട്ടണ്‍ ഫാബ് ഡയറക്ടര്‍മാരായ സുനിത നൗഷാദ്, ഫൈസല്‍, നൗഫല്‍, വ്യാപാരി-വ്യവസായ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവർ പങ്കെടുത്തു.
5500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമില്‍ കിഡ്സ് വെയര്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍ എന്നിവ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് വസ്ത്രങ്ങൾ തത്സമയം ഓള്‍ട്ടറേഷന്‍ ചെയ്തു നല്‍കുന്നതിനുള്ള സൗകര്യമുണ്ട്. മിതമായ നിരക്കില്‍ വസ്ത്രങ്ങള്‍ ഇവിടെ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.