ആർഇസിപിഡിഎസ്എൽ മൂന്നു ട്രാൻസ്മിഷൻ പ്രോജക്ടുകൾ ഇന്ത്യൻ പവർ ഗ്രിഡ് കോർപറേഷനു കൈമാറി
Wednesday, March 26, 2025 11:58 PM IST
ന്യൂഡൽഹി: ആർഇസി പവർ ഡെവലപ്മെന്റ് ആൻഡ് കണ്‍സൾട്ടൻസി ലിമിറ്റഡ് (ആർഇസിപിഡിഎസ്എൽ) സ്പെഷൽ പർപ്പസ് വെഹിക്കിളിന്റെ (എസ്പിവി) മൂന്ന് ട്രാൻസ്മിഷൻ പ്രോജക്ടുകൾ പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന ചടങ്ങിൽ കൈമാറി.
ബനസ്കാന്ത ട്രാൻസ്കോ ലിമിറ്റഡ്, കുർണൂൽ-4 ട്രാൻസ്മിഷൻ ലിമിറ്റിഡ്, രാജസ്ഥാൻ വി പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് എന്നീ പദ്ധതികളാണു കൈമാറിയത്. ആർഇസിപിഡിഎസ്എൽ സിഇഒ ടി.എസ്.സി. ബോഷാണ് പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ പങ്കജ് പാണ്ഡേയ്ക്ക് മൂന്ന് എസ്പിവി പ്രോജക്ടുകളും കൈമാറിയത്.
ആർഇസിപിഡിഎസ്എൽ സംഘടിപ്പിച്ച തീരുവ അധിഷ്ഠിത ലേലത്തിലൂടെയാണ് പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ട്രാൻസ്മിഷൻ സർവീസ് പ്രൊവൈഡറായി മാറിയത്. ചടങ്ങിൽ ആർഇസിപിഡിഎസ്എൽ, പവർ ഗ്രഡ് കോർപറേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ തുടങ്ങിയവയുടെ അധികൃതർ പങ്കെടുത്തു.
ഗുരുഗ്രാമിൽ നടന്ന ചടങ്ങിൽ ആർഇസി പവർ ഡെവലപ്മെന്റ് ആൻഡ് കണ്‍സൾട്ടൻസി ലിമിറ്റഡ് (ആർഇസിപിഡിഎസ്എൽ) സ്പെഷൽ പർപ്പസ് വെഹിക്കിളിന്റെ (എസ്പിവി) പ്രോജക്ട്, ഇൻഡിഗ്രിഡ് 2 പ്രൈവറ്റ് ലിമിറ്റഡിനും കൈമാറി. ടിബിസിബി റൂട്ടിലൂടെയുള്ള രാത്ലെ കിറു പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് പ്രോജക്ടാണ് കൈമാറിയത്. ആർഇസിപിഡിഎസ്എൽ സിഇഒ ടി.എസ്.സി. ബോഷാണ് ഇൻഡിഗ്രിഡ് 2 പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റും വാണിജ്യതലവനുമായ പുനീത് സിംഗ് ചൗഹാന് എസ്പിവി കൈമാറിയത്. 24 മാസമാണു പദ്ധതി നടപ്പിലാക്കാനെടുത്തത്.
ജമ്മുകാഷ്മീരിലെ സാംബയിൽനിന്ന് പഞ്ചാബ് വരെയുള്ള 150 കിലോമീറ്റർ ദൂരമുള്ള 400 കെവി ട്രാൻസ്മിഷൻ ലൈനും സാംബയ്ക്കും ജമ്മുകാഷ്മീരിലെ കിഷൻപുരിനും ഇടയിലുള്ള 35 കിലോമീറ്റർ ദൂരമുള്ള 400 കെവി ലൈനും പദ്ധതിയുടെ ഭാഗമാണ്. പദ്ധതി നടപ്പിലാക്കുന്നതിനായി 1407.44 കോടി രൂപയാണു ചെലവായത്.