അജ്മല്‍ ബിസ്മിയില്‍ ഐ ഫോണ്‍ 16 സീരീസിന്റെ ശേഖരം
Friday, September 27, 2024 10:54 PM IST
കൊച്ചി: ഐ ഫോണ്‍ 16 സീരീസിന്റെ സെയില്‍ അജ്മല്‍ ബിസ്മിയില്‍ ആരംഭിച്ചു. സീരീസിലെ എല്ലാ ഫോണുകളും ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്കായി സജ്ജമാക്കിയതായി അധികൃതര്‍ പറഞ്ഞു.
ഐ ഫോണ്‍ 16, 128 ജിബിക്ക് 79,900 രൂപയും 256 ജിബിക്ക് 89,900 രൂപയും 512 ജിബിക്ക് 1,09, 900 രൂപയുമാണു വില. അള്‍ട്രാ മറൈന്‍, ടീല്‍, പിങ്ക്, വൈറ്റ്, ബ്ലാക്ക് തുടങ്ങിയ ആകര്‍ഷകമായ നിറങ്ങളിലും ഐ ഫോണ്‍ 16 ലഭ്യമാണ്. കാര്‍ഡ് പര്‍ച്ചേസുകളിലൂടെ 5000 വരെ കിഴിവു ലഭിക്കും.
ഐ ഫോണ്‍ 16 പ്ലസിന്റെ 128 ജിബി, 256 ജിബി, 512 ജിബി തുടങ്ങിയവയ്ക്ക് യഥാക്രമം 89,900 രൂപയും 99,900 രൂപയും 1,19,900 രൂപയുമാണു വില. ഐഫോണ്‍ 16 പ്രോ, 1,19,900 രൂപ മുതലും പ്രോ മാക്സ് 1,44,900 രൂപ മുതലും ലഭിക്കും.