ലുലു കണക്ടില്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്ക് ഓഫര്‍
Friday, September 27, 2024 10:54 PM IST
കൊച്ചി: മൂന്നു ദിവസം നീളുന്ന ബിഗ് ഡേസ് ടെക് സെയിലിനു ലുലു മാളിലെ ലുലു കണക്ടില്‍ തുടക്കമായി.
ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ പുത്തന്ശേഖരവും വന്പൻ ഓഫറുകളുമാണ് ടെക് സെയിലിലുള്ളത്. റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്, മിക്സി ഗ്രൈന്‍ഡര്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കും ഓഫറുകളുണ്ട്.
ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ലോകത്തെ വിവിധയിടങ്ങളില്‍നിന്നുള്ള നവീനമായ ശേഖരമാണ് ടെക് ഫെസ്റ്റിന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്നത്. ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമൊരുക്കിയിട്ടുണ്ട്.
ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവയ്ക്കായി പ്രത്യേകം ഓഫറുകളുമുണ്ട്. പ്ലേ സ്റ്റേഷനുകള്‍ അടക്കം ഗെയിമിംഗ് സെക്ഷനിലും മികച്ച നിരക്കാണ് ഉറപ്പാക്കിയിരിക്കുന്നത്. നാളെ വരെയാണ് ഗ്രാന്‍ഡ് ടെക് സെയില്‍.