എച്ച്ഡിഎഫ്സി ബാങ്കിന് 400-ാം ശാഖ
Friday, September 27, 2024 10:54 PM IST
കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക്, കൊച്ചി ഇൻഫോപാർക്കിലെ വിസ്മയയിൽ 400-ാമത്തെ ശാഖ ആരംഭിച്ചു. ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിലും ടാറ്റ കൺസൾട്ടൻസി സർവീസ് കേരള ഹെഡ് ദിനേശ് പി. തമ്പിയും ചേർന്നാണു പുതിയ ശാഖ ഉദ്ഘാടനം ചെയ്തത്.
എച്ച്ഡിഎഫ്സി കർണാടക, കേരള ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് അഹമ്മദ് സക്കറിയ പങ്കെടുത്തു.