കുതിപ്പു തുടർന്ന് പൊന്ന്
Wednesday, September 25, 2024 11:19 PM IST
കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും റിക്കാര്‍ഡ് തിരുത്തി സ്വര്‍ണവില. ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 7,060 രൂപയും പവന് 56,480 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5840 രൂപയായി.
24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി. 2007ല്‍ ഗ്രാമിന് 875 രൂപയും പവന് 7,000 രൂപയുമായിരുന്ന സ്വര്ണവിലയാണ് കുതിക്കുന്നത്. പശ്ചിമേഷ്യയില്‍ സംഘർഷം രൂക്ഷമായതിനെത്തുടര്‍ന്നാണു വില ക്രമാതീതമായി വര്‍ധിക്കുന്നത്.
യുദ്ധ ആശങ്കകള്‍ വര്‍ധിക്കുമ്പോള്‍ സ്വര്‍ണത്തില്‍ വന്‍ നിക്ഷേപങ്ങള്‍ കൂടുകയാണ്. ഉടന്‍ വെടിനിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ വിലവര്‍ധന തുടരും.