യൂണിയൻ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് നാളെ
Wednesday, September 25, 2024 11:19 PM IST
തൃശൂർ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ യൂണിയൻ ബാങ്കിലെ നാല് അഖിലേന്ത്യാ സംഘടനകളുടെ കൂട്ടായ്മയായ ജോയിന്റ് ഫോറം ഓഫ് യൂണിയൻ ബാങ്ക് യൂണിയൻസ് ആഹ്വാനംചെയ്ത പണിമുടക്ക് നാളെ നടക്കുമെന്നും എല്ലാ റീജണൽ ഓഫീസുകൾക്കു മുമ്പിലും പ്രതിഷേധ ധർണ നടത്തുമെന്നും കൺവീനർ അറിയിച്ചു.
ഡൽഹിയിൽ ചീഫ് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കാര്യമായ യാതൊരു ഉറപ്പും ലഭിക്കാതെ മുൻപ് സമരം പ്രഖ്യാപിച്ചിരുന്ന രണ്ടു സംഘടനകൾ സമരത്തിൽനിന്നു പിന്മാറി. ഈ സംഘടനകൾക്കു ജോയിന്റ് ഫോറം ഓഫ് യൂണിയൻ ബാങ്ക് യൂണിയൻസുമായി ബന്ധമില്ലെന്നും അറിയിച്ചു.