ലക്ഷ്വറി റസിഡന്‍ഷല്‍ പ്രോജക്ടിന് തറക്കല്ലിട്ടു
Saturday, August 31, 2024 2:10 AM IST
കൊച്ചി: വര്‍മ ഹോംസ്, തൃശൂര്‍ സ്വരാജ് റൗണ്ടിനു സമീപം അവതരിപ്പിക്കുന്ന ലക്ഷ്വറി റസിഡന്‍ഷല്‍ പ്രോജക്ടായ ‘ഡൗണ്ടൗണ് ബൈ വര്‍മ’യുടെ കല്ലിടീല്‍ കര്‍മം വര്‍മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ നിര്‍വഹിച്ചു.
മാനേജിംഗ് ഡയറക്ടര്‍ കെ. അനില്‍ വര്‍മ, പ്ലാനിംഗ് മാനേജര്‍ ആരതി വര്‍മ, ഓപ്പറേഷന്‍സ് മാനേജര്‍ വൈശാഖ് വര്‍മ, തൃശൂര്‍ കോര്പറേഷന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് കണ്ടംകുളത്തി, വാര്‍ഡ് കൗണ്‍സിലര്‍ റെജി ജോയ് എന്നിവർ പങ്കെടുത്തു.