ബയോ ഇ3 നയം: നിക്ഷേപസാധ്യതകൾ വർധിച്ചെന്നു വിദഗ്ധർ
Thursday, August 29, 2024 11:40 PM IST
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ബയോ ഇ3 നയം വഴി ബയോ സാമ്പത്തിക മേഖലയിലേക്ക് എത്തുന്നത് വന്‍തോതിലുള്ള നിക്ഷേപസാധ്യതകളും നൂതന അവസരങ്ങളുമാണെന്ന് വിദഗ്ധർ.
2030 ആകുമ്പോഴേക്കും ഈ മേഖല 25 ലക്ഷം കോടി രൂപയുടെ വളര്‍ച്ച നേടുമെന്നും രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) കൊച്ചിയിൽ നടത്തിയ ചര്‍ച്ചയില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ബയോ ഇ3 നയം കേരളത്തില്‍ നടപ്പാക്കാന്‍ ആര്‍ജിസിബി മുന്‍കൈയെടുക്കുമെന്ന് ഡയറക്ടര്‍ ചന്ദ്രഭാസ് നാരായണ അറിയിച്ചു.
കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിലെ ടിടിഐ മേധാവി പ്രവീണ്‍ റോയി, സയന്റിസ്റ്റുകളായ എസ്. പ്രമോദ്, ശാര്‍ദൂല്‍ റാവു, ആര്‍ജിസിബി സീനിയര്‍ സയന്റിസ്റ്റ് ഡോ. സന്തോഷ് കുമാര്‍, ബയോനെസ്റ്റ് സിഇഒ ഡോ. കെ. അമ്പാടി, വിവിധ സ്റ്റാര്‍ട്ടപ്പ് പ്രതിനിധികള്‍ തുടങ്ങിയവരാണു ആര്‍ജിസിബി കൊച്ചിയിൽ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.