കെഎല്‍എം ആക്സിവയുടെ പുതിയ കാമ്പയിന് തുടങ്ങി
Thursday, August 29, 2024 1:25 AM IST
കൊച്ചി: പ്രമുഖ ധനകാര്യ സേവനദാതാക്കളായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ പുതിയ പ്രചാരണ കാമ്പയിന് തയാറായി. നയന്‍താര ബ്രാന്‍ഡ് അംബാസഡറായി വന്നശേഷമുള്ള ആദ്യ സമ്പൂര്‍ണ കാമ്പയിനാണിത്.
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ സമഗ്ര ഡിജിറ്റൈസേഷനാണു പ്രധാന തീം. കെഎല്‍എം ആപ് (ടാപ് ടാപ് കെഎല്‍എം ആപ്) ആണ് പരസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. കെഎല്‍എം ആക്സിവയുടെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഡിജിറ്റലായി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണു ലക്ഷ്യം.
കെഎല്‍എം ആപ് ആയിരിക്കും ഉപഭോക്താക്കള്‍ക്കുള്ള ഗേറ്റ് വേ. കമ്പനിയുടെ പ്രധാന സേവനമായ ഗോള്‍ഡ് ലോണിന്റെ നടപടികളും പണവിനിമയവും തിരിച്ചടവും ആപ്പിലൂടെ നടക്കും. 24 മണിക്കൂറും സേവനം ലഭ്യമാകും. അവധിദിവസങ്ങളിലും പ്രവൃത്തിസമയം കഴിഞ്ഞും സേവനമുണ്ടാകും.പുതിയ കാമ്പയിന് ബ്രാന്‍ഡ് അംബാസിഡര്‍ നയന്‍താരയും സിഇഒ മനോജ് രവിയും ചേര്‍ന്നു തുടക്കമിട്ടു.