എയറോണ്‍ കോംപൊസിറ്റ് ഓഹരി വില്പന ആരംഭിച്ചു
Thursday, August 29, 2024 1:25 AM IST
കോട്ടയം: പോളിമര്‍ ഉത്പന്ന നിര്‍മാണരംഗത്തെ മുന്‍നിര കമ്പനിയായ എയറോണ്‍ കോംപൊസിറ്റ് ലിമിറ്റഡ് പ്രഥമ ഓഹരി വില്പന (ഐപിഒ) ആരംഭിച്ചു. 10 രൂപ മുഖവിലയുള്ള 44.88 ലക്ഷം പുതിയ ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുന്നത്.
121-125 രൂപയാണ് ഓഹരിയുടെ നിശ്ചിത വില. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് വാങ്ങാവുന്ന ഏറ്റവും കുറവ് ഓഹരികൾ 1000 ആണ്. നാളെവരെ ഓഹരി വാങ്ങാം. ഇങ്ങനെ സമാഹരിക്കുന്ന തുകയില്‍ 39 കോടി രൂപ ഗുജറാത്തിലെ മെഹസാനയില്‍ കമ്പനിയുടെ പുതിയ ഉത്പാദന കേന്ദ്രം സ്ഥാപിക്കാനായി വിനിയോഗിക്കും.