പെഡല്‍ സ്പോര്‍ട്സിൽ പാര്‍ഥ് ജിന്‍ഡാലിന്റെ നിക്ഷേപം
Sunday, August 25, 2024 2:00 AM IST
കൊച്ചി: പെഡല്‍ സ്പോര്‍ട്സ് രംഗത്തു പ്രവർത്തിക്കുന്ന പെഡല്‍ പാര്‍ക്ക് ഇന്ത്യയില്‍ ജെഎസ്ഡബ്ല്യു സ്പോര്‍ട്സ് ആൻഡ് ഇന്‍സ്പൈര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്ട് സ്ഥാപകന്‍ പാര്‍ത്ഥ് ജിന്‍ഡാല്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തി.
മെക്സിക്കോയില്‍ വേരുകളുള്ള പെഡല്‍ സ്പോര്‍ട്സ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സേവനം ലഭ്യമാക്കുന്നുണ്ട്.
2016ല്‍ ലോകത്താകെ 10,000 ത്തോളം കോര്ട്ടുകളുണ്ടായിരുന്നത് ഇപ്പോൾ 50,000 ആയി ഉയര്‍ന്നു. 2026ല്‍ ഇത് 60,000 ആകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷം ലോകത്ത് പുതിയ 2500 പെഡല്‍ ക്ലബ്ബുകളാണ് ആരംഭിച്ചത്. ആഗോളതലത്തില്‍ 2.2 ബില്യണ്‍ ഡോളറിന്റെ വ്യവസായമായാണു പെഡല്‍ മേഖല കണക്കാക്കപ്പെടുന്നത്.