കൊ​​​ച്ചി: മും​​​ബൈ​​​യി​​​ല്‍ ന​​​ട​​​ന്ന റീ​​​ട്ടെ​​​യി​​​ല്‍ ജ്വ​​​ല്ല​​​ര്‍ ഇ​​​ന്ത്യ അ​​​വാ​​​ര്‍​ഡ് 2024ന്‍റെ 19-ാ​മ​​​ത് പ​​​തി​​​പ്പി​​​ല്‍ മു​​ൻ​​നി​​ര വ​​​ജ്ര, സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ ബ്രാ​​​ന്‍​ഡാ​​​യ കീ​​​ര്‍​ത്തി​​​ലാ​​​ല്‍​സ് ‘ക​​​ള​​​ര്‍ ജെം​​​സ്റ്റോ​​​ണ്‍ റിം​​​ഗ് ഓ​​​ഫ് ദ ​​​ഇ​​​യ​​​ര്‍’ അ​​​വാ​​​ര്‍​ഡി​​​ന് അ​​​ര്‍​ഹ​​​രാ​​​യി.

ആ​​​ഭ​​​ര​​​ണ നി​​​ര്‍​മാ​​​ണ​​​ത്തി​​​ല്‍ നൂ​​​ത​​​ന​​​മാ​​​യ ഡി​​​സൈ​​​നി​​​ലും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലു​​​മു​​​ള്ള കീ​​​ര്‍​ത്തി​​​ലാ​​​ൽ​​സി​​ന്‍റെ മി​​​ക​​​വു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് അം​​​ഗീ​​​കാ​​​രം. കീ​​​ര്‍​ത്തി​​​ലാ​​​ല്‍​സി​​​ന് കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലു​​​ള്‍​പ്പെ​​​ടെ അ​​​ത്യാ​​​ധു​​​നി​​​ക ആ​​​ഭ​​​ര​​​ണ ഫാ​​​ക്ട​​​റി​​​ക​​​ളും ഡി​​​സൈ​​​ന്‍ സ്റ്റു​​​ഡി​​​യോ​​​യു​​​മു​​​ണ്ട്.