ഉ​പ​യോക്താ​ക്ക​ൾ​ക്കാ​യി ക്രെ​ഡി​റ്റ് ലൈ​ൻ സേ​വ​നം അ​വ​ത​രി​പ്പി​ച്ച് ഫോ​ൺ​പേ
ഉ​പ​യോക്താ​ക്ക​ൾ​ക്കാ​യി  ക്രെ​ഡി​റ്റ് ലൈ​ൻ സേ​വ​നം അ​വ​ത​രി​പ്പി​ച്ച് ഫോ​ൺ​പേ
Friday, August 23, 2024 11:27 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​പ​യോക്താ​ക്ക​ൾ​ക്കാ​യി ക്രെ​ഡി​റ്റ് ലൈ​ൻ സേ​വ​നം ആ​രം​ഭി​ച്ച് ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഫോ​ണ്‍ പേ. ​ബാ​ല​ൻ​സി​ല്ലെ​ങ്കി​ൽ ആ​വ​ശ്യ​മു​ള്ള പ​ണം ക​ട​മെ​ടു​ക്കാ​ൻ ഉ​പ​യോ​ക്താ​ക്ക​ളെ അ​നു​വ​ദി​ക്കു​ന്ന ബാ​ങ്കിം​ഗ് സേ​വ​നമാ​ണ് ക്രെ​ഡി​റ്റ് ലൈ​ൻ.

ക​ടം വാ​ങ്ങി​യ തു​ക​യി​ൽ ചെ​ല​വാ​യ തു​ക​യു​ടെ പ​ലി​ശ മാ​ത്രം ഉ​പ​യോ​ക്താ​ക്ക​ൾ ന​ൽ​കി​യാ​ൽ മ​തി​യാ​കും. ഈ ​സേ​വ​നം യു​പി​ഐ​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​ണ് ഫോ​ണ്‍ പേ ​ഉ​പയോ​ക്താ​ക്ക​ൾ​ക്ക് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഗൂ​ഗി​ൾ പേ ​മു​ന്പ് സ​മാ​ന സേ​വ​നം ആ​രം​ഭി​ച്ചി​രു​ന്നു.


അ​ടു​ത്തി​ടെ പ്രീ-​അ​പ്രൂ​വ്ഡ് ക്രെ​ഡി​റ്റ് ലൈ​ൻ സേ​വ​നം അ​വ​ത​രി​പ്പി​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഫോ​ണ്‍​പേ ഈ ​സം​വി​ധാ​നം അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​ധാ​ന​മാ​യും വ്യാ​പാ​രി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ സേ​വ​നം ആ​രം​ഭി​ക്കു​ന്ന​ത് എ​ന്ന് ഫോ​ണ്‍ പേ ​വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.