റി​ച്ച്ഫീ​ല്‍​ഡ് ഫി​നാ​ന്‍​ഷ​ല്‍ സ​ര്‍​വീ​സ് ഗോ​ള്‍​ഡ് ലോ​ണി​ല്‍ 500 കോ​ടി നി​ക്ഷേ​പി​ക്കും
റി​ച്ച്ഫീ​ല്‍​ഡ് ഫി​നാ​ന്‍​ഷ​ല്‍ സ​ര്‍​വീ​സ്  ഗോ​ള്‍​ഡ് ലോ​ണി​ല്‍ 500 കോ​ടി  നി​ക്ഷേ​പി​ക്കും
Friday, August 23, 2024 12:01 AM IST
കൊ​​​ച്ചി: ലി​​​സ്റ്റ​​​ഡ് ക​​​മ്പ​​​നി​​​യാ​​​യ റി​​​ച്ച്ഫീ​​​ല്‍​ഡ് ഫി​​​നാ​​​ന്‍​ഷ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് (ആ​​​ര്‍​എ​​​ഫ്എ​​​സ്എ​​​ല്‍) ഗോ​​​ള്‍​ഡ് ലോ​​​ണി​​​ല്‍ 500 കോ​​​ടി രൂ​​​പ​​യു​​ടെ നി​​​ക്ഷേ​​പം ന​​ട​​ത്തും.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ നൂ​​​റോ​​​ളം ബ്രാ​​​ഞ്ചു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. കേ​​​ര​​​ളം, ത​​​മി​​​ഴ്‌​​​നാ​​​ട്, ക​​​ര്‍​ണാ​​​ട​​​ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ശാ​​​ഖ​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക. മൈ​​​ക്രോ​​ഫി​​​നാ​​​ന്‍​സ് ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ​​​വി​​​ധ ബാ​​​ങ്കിം​​​ഗ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ശാ​​​ഖ​​​ക​​​ളി​​​ല്‍ ല​​ഭ്യ​​മാ​​കും.

കെ​​​എ​​​ല്‍​എം ഗ്രൂ​​​പ്പി​​ന്‍റെ സ​​​ഹോ​​​ദ​​​ര​​സ്ഥാ​​​പ​​​ന​​​മാ​​​ണ് റി​​​ച്ച്ഫീ​​​ല്‍​ഡ് ഫി​​​നാ​​​ന്‍​ഷ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ്. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം ക​​​മ്പ​​​നി​​​യു​​​ടെ ബി​​​സി​​​ന​​​സി​​​ല്‍ വ​​​ര്‍​ധ​​​ന​​​യും ലാ​​​ഭ​​​വു​​മു​​​ണ്ടാ​​​യി. ഓ​​​ഹ​​​രിയു​​​ട​​​മ​​​ക​​​ള്‍​ക്ക് എ​​​ട്ടു ശ​​​ത​​​മാ​​​നം ലാ​​​ഭ​​​വി​​​ഹി​​​തം വി​​​ത​​​ര​​​ണം ചെ​​​യ്തു.


സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​മ്പ​​​നി​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഗോ​​​ള്‍​ഡ് ലോ​​​ണി​​​ല്‍ ക​​​മ്പ​​​നി ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ട​​​ര്‍ വി.​​​സി. ജോ​​​ര്‍​ജുകു​​​ട്ടി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.