‘സൂപ്പർകാർഡ് ’ അവതരിപ്പിച്ചു
Monday, September 9, 2024 11:21 PM IST
കൊച്ചി: ക്രെഡിറ്റ്-ഫസ്റ്റ് യുപിഐ പ്ലാറ്റ്ഫോമായ സൂപ്പർ ഡോട്ട് മണി, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കുമായി ചേർന്ന് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡായ ‘സൂപ്പർകാർഡ്’ പുറത്തിറക്കി.
സൂപ്പർ ഡോട്ട് മണിയുടെ ‘സ്കാൻ ആൻഡ് പേ’ ഫീച്ചർ ഉപയോഗിച്ച് സാധാരണ മർച്ചന്റ് പേമെന്റുകളും യുപിഐ ഇടപാടുകളും നടത്താം. വിവിധ ഓഫറുകളും ഉണ്ടെന്ന് അധികൃതർ പറഞ്ഞു.