ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂണിയന് അഖിലേന്ത്യാ സമ്മേളനം
Wednesday, August 21, 2024 11:20 PM IST
കൊച്ചി: ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂണിയന് (എഫ്ബിഎസ്യു) 16-ാം അഖിലേന്ത്യാ സമ്മേളനം 23, 24 തീയതികളില്‍ എറണാകുളത്ത് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാളെ വൈകുന്നേരം 5.30 ന് എറണാകുളം നരേഷ്പാല്‍ സെന്ററില്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞിക്കൃഷ്ണന് ‘സ്വതന്ത്രചിന്തയും ശാസ്ത്രീയ വീക്ഷണവും-വര്‍ത്തമാനകാല പ്രസക്തി’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
24ന് രാവിലെ പത്തിന് എറണാകുളം ആശീര്‍ഭവനില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മുന്‍ എംപി ഡോ.എ.സമ്പത്ത് ഉദ്ഘാടനം ചെയ്യും. ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി പി.ആര്. ഷിമിത്, ബെഫി ദേശീയ പ്രസിഡന്റ് എസ്.എസ്.അനില്‍, പി.എന്‍. നന്ദകുമാരന് നായര്‍, എന്‍. സനില്‍ ബാബു എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ സി.എ.സരസന്, പി.എച്ച്.വിനീത, പി.വൈ.വര്‍ഗീസ്, ഷാജു ആന്റണി എന്നിവര്‍ പങ്കെടുത്തു.