ജിയോജിത് ബീക്കണ്‍ ഫ്ലക്സി ക്യാപ് അവതരിപ്പിച്ചു
Tuesday, August 20, 2024 10:57 PM IST
കൊച്ചി: നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനവിഭാഗം നിക്ഷേപകര്‍ക്കായി ‘ബീക്കണ്‍’ എന്നപേരില്‍ ഫ്ലക്സി ക്യാപ് പോര്‍ട്ട്ഫോളിയോ അവതരിപ്പിച്ചു.
വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധ അനുപാതങ്ങളില്‍ മുന്‍നിര, മധ്യനിര, ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുന്നവയാണ് ഫ്ലക്സി ക്യാപ് പദ്ധതികള്‍.
നിക്ഷേപകര്‍ക്കു വിവിധ വിപണിമൂല്യത്തിലുള്ള കമ്പനികളില്‍ ഒരുമിച്ചു നിക്ഷേപിക്കാനുള്ള അവസരം ലഭിക്കും.