ഗ്രാൻഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവൽ 28 മുതൽ
Monday, August 19, 2024 1:08 AM IST
തിരുവനന്തപുരം: ഓണം, ക്രിസ്മസ്, ന്യൂ ഇയര്‍ കാലഘട്ടത്തിലായി ആറു മാസം നീണ്ടുനില്‍ക്കുന്ന ഗ്രാൻഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന് ഈ മാസം 28ന് തുടക്കമാകുമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന് പാലത്ര അറിയിച്ചു.
28ന് കൊച്ചിയില്‍ സംഗീതജ്ഞന് എ.ആര്. റഹ്മാന്, നടന് പൃഥ്വിരാജ്, സംവിധായകന് ബ്ലസി, റസൂല്‍ പൂക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് വ്യാപാരോത്സവത്തിനു തുടക്കമാകുന്നത്. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനും ലിമാക്സ് അഡ്വർടൈസ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് ജിഎസ്ടി വകുപ്പിന്റെയും ധനകാര്യ വകുപ്പിന്റെയും സഹകരണത്തോടെയാണ് ഗ്രാൻഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സരയാണ് വ്യാപാരോത്സവത്തിന്റെ രക്ഷാധികാരി. ആഗോള വ്യാപാര രംഗത്ത് വന്നിരിക്കുന്ന പുതിയ വിപണന രീതികളെ തുടര്‍ന്ന് ചെറുകിട കച്ചവട രംഗത്ത് വലിയ മാന്ദ്യം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്