സ്റ്റഡി ഇന്‍ മലേഷ്യ എഡ്യുക്കേഷന്‍ ഫെയര്‍
Saturday, August 17, 2024 11:50 PM IST
കൊച്ചി: എഡ്യുക്കേഷന്‍ മലേഷ്യ ഗ്ലോബല്‍ സര്‍വീസസ് വിദേശത്ത് പഠന അവസരങ്ങള്‍ തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി സ്റ്റഡി ഇന്‍ മലേഷ്യ എഡ്യുക്കേഷന്‍ ഫെയര്‍ ഇന്‍ സൗത്ത് ഇന്ത്യ സീരീസ് സംഘടിപ്പിച്ചു.
കൊച്ചിയിൽ നടന്ന വിദ്യാഭ്യാസ മേള ചെന്നൈയിലെ മലേഷ്യ കോണ്‍സല്‍ ജനറല്‍ കെ. ശരവണകുമാര്‍ ഉദ്ഘാടനം ചെയ്തു.
എഡ്യുക്കേഷന്‍ മലേഷ്യ ഗ്ലോബല്‍ സര്‍വീസസ് മലേഷ്യയിലെ ലോകോത്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങളാണ് ഒരുക്കുന്നത്.
ഓണ്‍ ദ സ്പോട്ട് ആപ്ലിക്കേഷന്‍ സഹായം, സ്കോളര്‍ഷിപ്പുകള്‍, സാമ്പത്തിക സഹായം എന്നിവയെക്കുറിച്ചുള്ള ഇന്‍സൈഡര്‍ ടിപ്പുകളുമുണ്ട്. മലേഷ്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ബിരുദം നേടിയ അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ക്ക് മലേഷ്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഗ്രാജ്വേറ്റ് പാസ് വാഗ്ദാനം ചെയ്യുന്നുണ്ട്.