ഓണം ഓഫറുകളുമായി നെക്സ
Saturday, August 17, 2024 11:50 PM IST
കോട്ടയം: ഓണത്തെ വരവേൽക്കാൻ വമ്പൻ ഓഫറുകളുമായി നെക്സ ഒരുങ്ങി. 2.75 കിലോഗ്രാം വരെ വരുന്ന സ്വർണ നാണയങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ ഓരോ പർച്ചേസിനുമൊപ്പം ഉറപ്പായ സമ്മാനങ്ങളും നേടാം.
കേരളത്തിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡലായ ബലേനോ, ഏറ്റവുമധികം വിൽക്കപ്പെടുന്ന എൻട്രി എസ്യുവിയായ ഫ്രോങ്സ്, മിഡ് എസ്യുവി വിഭാഗത്തിൽ തരംഗമാകുന്ന ഗ്രാൻഡ് വിറ്റാര എന്നിവയ്ക്കെല്ലാം ഓഫറുകൾ നേടാം.
ചിങ്ങം ഒന്നിന് ആയിരം വാഹനങ്ങളുടെ മെഗാ ഡെലിവറി നടത്തി നെക്സ പുതിയ നേട്ടം കൈവരിക്കുകയും ചെയ്തു.