നിക്ഷേപ സംരക്ഷണ ഫണ്ട്: തുകയുടെ പരിധി വർധിപ്പിച്ചു
Thursday, August 15, 2024 12:11 AM IST
കൊച്ചി: കുടിശികക്കാരായി പ്രഖ്യാപിക്കുന്ന ട്രേഡിംഗ് അംഗങ്ങൾക്കെതിരേയുള്ള പരാതിയിൽ നിക്ഷേപ സംരക്ഷണ ഫണ്ട് ട്രസ്റ്റിൽനിന്നു നല്കുന്ന പരമാവധി തുക 35 ലക്ഷം രൂപയായി വർധിപ്പിച്ചതായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. ഒരു പരാതിയിൽ നല്കുന്ന പരമാവധി തുക ഇതുവരെ 25 ലക്ഷം രൂപയായിരുന്നു.
എക്സ്ചേഞ്ചിന്റെ ബൈലോ ചാപ്റ്റർ 13 പ്രകാരമാണ് ഈ തുക നല്കുന്നതെന്ന് അധികൃതർ അറിയിച്ചു.