ആ​​​ഗോ​​​ള ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​ക​​​ളി​​​ൽ ചാ​​​ഞ്ചാ​​​ട്ടം ശ​​​ക്തം. സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യി​​​ൽ ഡോ​​​ള​​​ർ-​​​യെ​​​ൻ മ​​​ത്സ​​​ര​​​വും കേ​​​ന്ദ്ര​​​ബാ​​​ങ്ക് പ​​​ലി​​​ശ​​​യി​​​ൽ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ​​​ക്കു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളും വി​​​പ​​​ണി​​​യി​​​ൽ പി​​​രി​​​മു​​​റു​​​ക്ക​​​മു​​​ള​​​വാ​​​ക്കു​​​ന്നു. വി​​​ദേ​​​ശ ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ 20,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ബാ​​​ധ്യ​​​ത​​​ക​​​ൾ വി​​​റ്റു​​​മാ​​​റി​​​യ​​​തു വ​​​രും​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ അ​​​ൽ​​​പ്പം സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്ക​​​ാം. എ​​​ന്നാ​​​ൽ, ത​​​ക​​​ർ​​​ച്ച ത​​​ട​​​യാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ്യൂ​​​ച്വ​​​ൽ ഫ​​​ണ്ടു​​​ക​​​ൾ ര​​​ക്ഷ​​​ക​​​നാ​​​യി വി​​​പ​​​ണി​​​യു​​​ടെ അ​​​ങ്ങോ​​​ള​​​മി​​​ങ്ങോ​​​ളം വ​​​ട്ട​​​മി​​​ട്ടു പ​​​റ​​​ന്ന് 20,000 കോ​​​ടി​​​ക്കു മു​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പ​​​ത്തി​​​ന് ഉ​​​ത്സാ​​​ഹി​​​ച്ചി​​​ട്ടും ത​​​ക​​​ർ​​​ച്ച ത​​​ട​​​യാ​​​നാ​​​യി​​​ല്ല.

ഇ​​​ടി​​​ഞ്ഞ് സൂ​​​ചി​​​ക​​​ക​​​ൾ

ഇ​​​ന്ത്യ​​​ൻ സൂ​​​ചി​​​ക​​​ക​​​ൾ ഒ​​​ന്ന​​​ര ശ​​​ത​​​മാ​​​നം ഇ​​​ടി​​​ഞ്ഞു. സെ​​​ൻ​​​സെ​​​ക്സ് 1276 പോ​​​യി​​​ന്‍റും നി​​​ഫ്റ്റി 350 പോ​​​യി​​​ന്‍റും താ​​​ഴ്ന്നു. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം വാ​​​ര​​​ത്തി​​​ലെ ത​​​ക​​​ർ​​​ച്ച പു​​​തി​​​യ നി​​​ക്ഷേ​​​പ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കാം. എ​​​ന്നാ​​​ൽ, വി​​​പ​​​ണി സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി ദു​​​ർ​​​ബ​​​ലാ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കു മു​​​ഖം​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ തി​​​ര​​​ക്കി​​​ട്ടു​​​ള്ള രം​​​ഗ​​​പ്ര​​​വേ​​​ശ​​​നം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​താ​​​കും അ​​​ഭി​​​കാ​​​മ്യം.

ആ​​​ഗോ​​​ള കേ​​​ന്ദ്ര​​​ബാ​​​ങ്കു​​​ക​​​ളു​​​ടെ നീ​​​ക്ക​​​ങ്ങ​​​ളും ഭൗ​​​മ​​​രാ​​​ഷ്ട്രീ​​​യ പി​​​രി​​​മു​​​റു​​​ക്ക​​​ങ്ങ​​​ളും പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ​​​യും ഇ​​​ന്ത്യാ വോ​​​ളി​​​റ്റി​​​ലി​​​റ്റി സൂ​​​ചി​​​ക​​​യെ അ​​​പാ​​​യ​​​സൂ​​​ച​​​ന മു​​​ഴ​​​ക്കാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഉൗ​​​ഹ​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ അ​​​വ​​​സ​​​രം പ​​​ര​​​മാ​​​വ​​​ധി പ്ര​​​യോ​​​ന​​​ജ​​​പ്പെ​​​ടു​​​ത്തും. മു​​​ൻ​​​ല​​​ക്കം സൂ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു ചാ​​​ഞ്ചാ​​​ട്ട​​​സാ​​​ധ്യ​​​ത​​​യെ കു​​​റി​​​ച്ച്; സെ​​​ൻ​​​സെ​​​ക്സ് 1500 പോ​​​യി​​​ന്‍റ് ചാ​​​ഞ്ചാ​​​ടി. മു​​​ൻ​​​വാ​​​രം ത​​​ക​​​ർ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​ത്. 24,717 പോ​​​യി​​​ന്‍റി​​​ൽ​​​നി​​​ന്നു സൂ​​​ചി​​​ക ഒ​​​ര​​​വ​​​സ​​​ര​​​ത്തി​​​ൽ 23,895ലേ​​​ക്ക് ഇ​​​ടി​​​ഞ്ഞു. നി​​​ഫ്റ്റി​​​യി​​​ൽ വി​​​ദേ​​​ശ​​​ഫ​​​ണ്ടു​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ച വി​​​ൽ​​​പ്പ​​​ന​​​യ്ക്കി​​​ട​​​യി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​ഫ​​​ണ്ടു​​​ക​​​ളും ആ​​​വേ​​​ശ​​​ത്തോ​​​ടെ താ​​​ഴ്ന്ന ത​​​ല​​​ത്തി​​​ൽ പു​​​തി​​​യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കു മ​​​ത്സ​​​രി​​​ച്ച​​​ത് വി​​​പ​​​ണി​​​യെ 24,420 പോ​​​യി​​​ന്‍റി​​​ലേ​​​ക്കു കൈ​​​പി​​​ടി​​​ച്ചു​​​യ​​​ർ​​​ത്തി, വ്യാ​​​പാ​​​രാ​​​ന്ത്യം നി​​​ഫ്റ്റി 24,364ലാ​​​ണ്.

തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നു സാ​​​ധ്യ​​​ത

ഈ ​​​വാ​​​രം 24,032ലെ ​​​ആ​​​ദ്യ താ​​​ങ്ങ് നി​​​ല​​​നി​​​ർ​​​ത്തി 24,557ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നു ശ്ര​​​മി​​​ക്കാം. എ​​​ന്നാ​​​ൽ, ആ​​​ദ്യ താ​​​ങ്ങി​​​ൽ കാ​​​ലി​​​ട​​​റി​​​യാ​​​ൽ നി​​​ഫ്റ്റി 23,701ലേ​​​ക്കും തു​​​ട​​​ർ​​​ന്ന് 23,176ലേ​​​ക്കും ദു​​​ർ​​​ബ​​​ല​​​മാ​​​കും. ഡെ​​​യ്‌ലി ചാ​​​ർ​​​ട്ടി​​​ൽ സൂ​​​പ്പ​​​ർ ട്രെ​​​ൻ​​​ഡ്, പാ​​​രാ​​​ബോ​​​ളി​​​ക്ക് എ​​​സ്എ​​​ആ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ തി​​​രു​​​ത്ത​​​ൽ സാ​​​ധ്യ​​​ത​​​ക​​​ൾ​​​ക്കു മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​ക്കു​​​ന്പോ​​​ൾ, എം​​​എ​​​സി​​​ഡി അ​​​വ​​​യ്ക്കു പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്നു. മ​​​റ്റു പ​​​ല സൂ​​​ചി​​​ക​​​ക​​​ളും തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യാ​​​ണു ന​​​ൽ​​​കു​​​ന്ന​​​ത്.


നി​​​ഫ്റ്റി ഓ​​​ഗ​​​സ്റ്റ് സീ​​​രീ​​​സ് വാ​​​രാ​​​ന്ത്യം 24,404 ലാ​​​ണ്. ഓ​​​പ്പ​​​ണ്‍ ഇ​​​ന്‍റ​​​റ​​​സ്റ്റി​​​ലെ ഇ​​​ടി​​​വ് തി​​​രി​​​ച്ച​​​ടി​​​ക്കു കാ​​​ര​​​ണ​​​മാ​​​കാ​​​മെ​​​ങ്കി​​​ലും ചെ​​​റി​​​യ​​​തോ​​​തി​​​ലു​​​ള്ള മു​​​ന്നേ​​​റ്റം തു​​​ട​​​ക്ക​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാം. അ​​​തേ​​​സ​​​മ​​​യം, ഡെ​​​യ്‌ലി ചാ​​​ർ​​​ട്ട് സെ​​​ല്ലിം​​​ഗ് മൂ​​​ഡി​​​ലെ​​​ങ്കി​​​ലും 24,444ലെ ​​​പ്ര​​​തി​​​രോ​​​ധം ത​​​ക​​​ർ​​​ത്താ​​​ൽ 25,025-25,225നെ ​​​ല​​​ക്ഷ്യ​​​മാ​​​ക്കാം. 24,000 നി​​​ർ​​​ണാ​​​യ​​​കം, ഈ ​​​സ​​​പ്പോ​​​ർ​​​ട്ട് ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ൽ 23,380 വ​​​രെ ത​​​ള​​​രാം.

സെ​​​ൻ​​​സെ​​​ക്സി​​​നു തൊ​​​ട്ടു മു​​​ൻ​​​വാ​​​ര​​​ത്തി​​​ലെ താ​​​ഴ്ന്ന നി​​​ല​​​വാ​​​ര​​​മാ​​​യ 80,924ലേ​​​ക്കു​​​പോ​​​ലും തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കാ​​​ത്ത​​​വി​​​ധം വി​​​ൽ​​​പ്പ​​​ന സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഒ​​​രു​​​വേ​​​ള 78,353ലേ​​​ക്ക് ഇ​​​ടി​​​ഞ്ഞെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് 79,844ലേ​​​ക്കു തി​​​രി​​​ച്ചു​​​ക​​​യ​​​റി, വാ​​​രാ​​​ന്ത്യം 79,676 പോ​​​യി​​​ന്‍റി​​​ലാ​​​ണ്. ഈ ​​​വാ​​​രം സെ​​​ൻ​​​സെ​​​ക്സി​​​ന് 80,229-80,782ൽ ​​​പ്ര​​​തി​​​രോ​​​ധ​​​വും 78,738-77,800ൽ ​​​താ​​​ങ്ങു​​​മു​​​ണ്ട്. വാ​​​രാ​​​രം​​​ഭ​​​ദി​​​ന​​​ത്തി​​​ൽ ഓ​​​ഹ​​​രി​​​സൂ​​​ചി​​​ക മൂ​​​ന്നു ശ​​​ത​​​മാ​​​നം ഇ​​​ടി​​​ഞ്ഞ വേ​​​ള​​​യി​​​ൽ ഇ​​​ന്ത്യ വോ​​​ളാ​​​റ്റി​​​ലി​​​റ്റി ഇ​​​ൻ​​​ഡ​​​ക്സ് 40 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് 22.45ലേ​​​ക്കു ക​​​യ​​​റി അ​​​പാ​​​യ​​​സൂ​​​ച​​​ന ന​​​ൽ​​​കി​​​യ​​​ശേ​​​ഷം വാ​​​രാ​​​ന്ത്യം 15.33ലാ​​​ണ്.

രൂ​​​പ ദു​​​ർ​​​ബ​​​ലം

രൂ​​​പ ദു​​​ർ​​​ബ​​​ലാ​​​വ​​​സ്ഥ​​​യി​​​ൽ, മൂ​​​ല്യം 83.75ൽ​​​നി​​​ന്ന് 83.96ലേ​​​ക്ക് ഇ​​​ടി​​​ഞ്ഞ​​​ശേ​​​ഷം 83.95ലാ​​​ണ്. കേ​​​ന്ദ്ര​​​ബാ​​​ങ്ക് രൂ​​​പ​​​യ്ക്കു ക​​​രു​​​ത്തു​​​പ​​​ക​​​രാ​​​ൻ പു​​​തി​​​യ പൊ​​​സി​​​ഷ​​​നു​​​ക​​​ളി​​​ൽ​​​നി​​​ന്നു പി​​​ന്തി​​​രി​​​യാ​​​ൻ വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. രൂ​​​പ​​​യു​​​ടെ ച​​​ല​​​ന​​​ങ്ങ​​​ൾ വീ​​​ക്ഷി​​​ച്ചാ​​​ൽ 84.45-84.75ലേ​​​ക്കു മൂ​​​ല്യം ത​​​ക​​​രാം, രൂ​​​പ​​​യ്ക്ക് 83.60ൽ ​​​ത​​​ട​​​സ​​​മു​​​ണ്ട്.

വി​​​ദേ​​​ശ​​​ഫ​​​ണ്ടു​​​ക​​​ൾ 406.72 കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പ​​​വും 19,546.48 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി വി​​​ൽ​​​പ്പ​​​ന​​​യും ന​​​ട​​​ത്തി. അ​​​തേ​​​സ​​​മ​​​യം, ആ​​​ഭ്യ​​​ന്ത​​​ര​​​ഫ​​​ണ്ടു​​​ക​​​ൾ വാ​​​ങ്ങ​​​ലു​​​കാ​​​രാ​​​യി നി​​​റ​​​ഞ്ഞു​​​നി​​​ന്ന് മൊ​​​ത്തം 20,871.01 കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പി​​​ച്ചു.

ഹി​​​ൻ​​​ഡ​​​ൻ​​​ബ​​​ർ​​​ഗ് ഭീ​​​ഷ​​​ണി

ഹി​​​ൻ​​​ഡ​​​ൻ​​​ബ​​​ർ​​​ഗ് റി​​​സ​​​ർ​​​ച്ച് ഞെ​​​ട്ടി​​​പ്പി​​​ക്കു​​​ന്ന വി​​​വ​​​രം പു​​​റ​​​ത്തു​​​വി​​​ടു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ​​​തു നി​​​ക്ഷേ​​​പ​​​ക​​​രി​​​ൽ ആ​​​ശ​​​ങ്ക പ​​​ര​​​ത്തി. 2023 ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​നെ​​​തി​​​രാ​​​യ അ​​​വ​​​രു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് വി​​​പ​​​ണി​​​യെ പി​​​ടി​​​ച്ചു​​​ല​​​ച്ചു. അ​​​ന്ന് അ​​​ദാ​​​നി ഗ്രൂ​​​പ്പ് ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ വി​​​പ​​​ണി​​​മൂ​​​ല്യം 86 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​ർ ത​​​ക​​​ർ​​​ന്നു. ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം അ​​​വ​​​ർ വീ​​​ണ്ടും രം​​​ഗ​​​ത്ത്, അ​​​തും എ​​​ട്ടാ​​​ഴ്ച്ച​​​നീ​​​ണ്ട ബു​​​ൾ റാ​​​ലി അ​​​വ​​​സാ​​​നി​​​ച്ചു വി​​​പ​​​ണി ദു​​​ർ​​​ബ​​​ലാ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കു മു​​​ഖം​​​തി​​​രി​​​ച്ച വേ​​​ള​​​യി​​​ലെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ഷോ​​​ർ​​​ട്ട് പൊ​​​സി​​​ഷ​​​നു​​​ള്ള​​​വ​​​ർ​​​ക്കു പ​​​ച്ച​​​ക്കൊ​​​ടി ഉ​​​യ​​​ർ​​​ത്തു​​​ന്ന ത​​​ന്ത്ര​​​മോ?