പുതിയ ഇവി പ്ലാറ്റ്ഫോമുകളുമായി എംജി മോട്ടോര്‍ ഇന്ത്യ
Saturday, August 10, 2024 11:44 PM IST
കൊച്ചി: മുൻനിര വാഹന നിര്‍മാതാക്കളായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ, ഇലക്ട്രോണിക് വാഹനങ്ങള്‍ക്കായി സവിശേഷമായ പദ്ധതികള്‍ അവതരിപ്പിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ഡ്രൈവ്ഭാരത് പരിപാടിയിലാണ് പ്രമുഖ കമ്പനികളുടെ സഹകരണത്തോടെയുള്ള നാലു പദ്ധതികള്‍ അവതരിപ്പിച്ചത്.
ഇവി വാഹന നിര്‍മാണ രംഗത്ത് ആദ്യമായി ഇവി ചാര്‍ജിംഗിനായി പുതിയ ഒഇഎം പ്ലാറ്റ്ഫോം കമ്പനി അവതരിപ്പിച്ചു. ഇവി ബാറ്ററികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് പ്രോജക്ട് റിവൈവ് ആരംഭിച്ചിട്ടുണ്ട്.
ഇവി ഉപഭോക്താക്കള്‍ക്കായി ഇന്ററാക്ടീവ് ഗെയിമിംഗ്, ലേണിംഗ്, എന്റര്‍ടെയിൻമെന്റ് എന്നിവയ്ക്കായി ജിയോയുമായി സഹകരിച്ച് എംജി -ജിയോ ഐസിപി പ്ലാറ്റ്ഫോമും പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്.