സെർവോ സോണിക് ലൈഫ്സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം നടത്തും
Saturday, July 27, 2024 1:54 AM IST
കണ്ണൂർ: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെർവോ സോണിക് ലൈഫ്സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡിലേക്കു അലാക്രിറ്റി സെക്യൂരിറ്റീസ് ലിമിറ്റഡ് സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനം ഇൻവെസ്റ്റ്മെന്റ് നടത്തുന്നു.
സാധാരണയായി പ്രീ ഐപിഒ ഫണ്ടിംഗ് മാത്രം ചെയ്തുകൊണ്ടിരുന്ന സ്ഥാപനം ആദ്യമായിട്ടാണ് സ്റ്റാർട്ടപ്പ് ഇൻവസ്റ്റ്മെന്റിലേക്കു ഫണ്ട് ചെയ്യുന്നത്. നിരവധി സ്റ്റാർട്ടപ്പ് കമ്പനി നടത്തി വിജയിച്ച് പരിചയമുള്ള അനീഷ് കെ. ജോയിയുടെ പുതിയ സംരംഭമായ ക്ലാമി എന്ന കോസ്മെറ്റിക് പ്രോഡക്റ്റ് അടുത്ത ഒരു വർഷത്തിനുള്ളിൽ അമ്പതോളം പ്രോഡക്ടുകളും വളരെ വ്യത്യസ്തതയുള്ള സർവീസുകളും മാർക്കറ്റിൽ അവതരിപ്പിക്കും.
2027-28 കാലയളവിൽ ഐപിഒയ്ക്കുള്ള തയാറെടുപ്പിലാണു സെർവോസോണിക് ലൈഫ്സ്റ്റൈൽ. അതിന്റെ മുന്നോടിയായിട്ടാണ് ഈ ഇൻവെസ്റ്റ്മെന്റ് കമ്പനി നേടിയിരിക്കുന്നതെന്നും ഒരു കോർപറേറ്റ് സഹകരണത്തോടുകൂടി പ്രഫഷണലായി ഇന്ത്യൻ മാർക്കറ്റിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുമെന്നും മാനേജിംഗ് ഡയറക്ടർ അനീഷ് കെ. ജോയി അവകാശപ്പെട്ടു.
സെപ്റ്റംബർ ഒന്നു മുതൽ എല്ലാ ഡീലേഴ്സും ഫ്രീ ഫേസ് ടെസ്റ്റ് ചെയ്യാൻ പറ്റുന്ന ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഫേസ് ടെസ്റ്റ് ചെയ്തു കോസ്മറ്റിക് പ്രോഡക്ട്സ് ഉപയോഗിക്കാൻ പറ്റുന്ന സംവിധാനം കമ്പനി ഇന്ത്യ മുഴുവനും അവതരിപ്പിക്കുന്നുണ്ട്.