തൊഴിൽ പരിശീലനം: പ്രചാരണം വ്യാജമെന്ന് സിയാൽ
Friday, July 26, 2024 1:38 AM IST
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഒരു സ്വകാര്യ സ്ഥാപനവുമായി ചേർന്നു തൊഴിൽ പരിശീലനം നൽകുന്നതായുള്ള പ്രചാരണം വ്യാജമാണെന്ന് സിയാൽ വക്താവ് അറിയിച്ചു.
സോളാർ പിവി ഇൻസ്റ്റാളർ, ഹെൽത്ത് ഡ്യൂട്ടി അസിസ്റ്റന്റ് എന്നിവയിൽ തൊഴിൽ പരിശീലനം നൽകുന്നതായുള്ള പ്രചാരണമാണു ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. വിമാനത്താവള പരിസരത്തെ നാല് തദ്ദേശസ്ഥാപനങ്ങളിലെ യുവാക്കൾക്ക് സിഎസ്ആർ പദ്ധതിപ്രകാരം പരിശീലനം നൽകുന്നതായാണു തെറ്റിദ്ധരിപ്പിക്കുന്നത്.
ഈ പദ്ധതിയുമായി സിയാലിന് യാതൊരു ബന്ധവുമില്ലെന്നും ഇത്തരം കോഴ്സുകൾ നടത്താൻ ഡിയാൽ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അറിയിപ്പിൽ പറയുന്നു.
സിയാലിന്റെ പേരിൽ ഉദ്യോഗാർഥികളെ കബളിപ്പിക്കുന്ന സ്ഥാപനത്തിനെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സിയാലുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ www.cial.aero എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്നും അറിയിപ്പിൽ പറയുന്നു.