ഫെഡറല്‍ ബാങ്കിന്റെ ആലുവ കറന്‍സി ചെസ്റ്റ് പുതിയ കെട്ടിടത്തില്‍
Thursday, July 18, 2024 10:43 PM IST
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ആലുവ കറന്‍സി ചെസ്റ്റ് അശോകപുരത്തെ പുതിയ കെട്ടിടത്തിലേക്കു മാറ്റി. സംസ്ഥാനത്തെ ഏറ്റവും വലിയ കറന്‍സി ചെസ്റ്റാണിത്. പുതിയ കറന്‍സി ചെസ്റ്റിന്റെ ഉദ്ഘാടനം റിസര്‍വ് ബാങ്ക് കേരള- ലക്ഷദ്വീപ് റീജണല്‍ ഡയറക്ടര്‍ തോമസ് മാത്യു നിര്‍വഹിച്ചു.
ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, സിഎഫ്ഒ വെങ്കട്ടരാമന് വെങ്കടേശ്വരന്, ഓപ്പറേഷന്‍സ് ഹെഡ് ബാബു തോമസ്, കോര്‍പറേറ്റ് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സി.വി. റെജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.